ഏരൂർ: മുത്തശ്ശിയുടെ സഹായത്തോടെ പത്താം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ മുത്തശ്ശിയെയും ആട്ടോഡ്രൈവറെയും ഏരൂർ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം വനജാ വിലാസത്തിൽ ഗണേശും (23) പെൺകുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് അറസ്റ്റിലായത്. അഞ്ചൽ ഏരൂരിലാണ് സംഭവം. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ആട്ടോറിക്ഷയുടെ ഡ്രൈവർ ഗണേശ് ഇവരുടെ സഹായത്തോടെ വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന് എരൂർ പൊലീസ് പറഞ്ഞു.
അച്ഛന്റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിച്ചതായി പെൺകുട്ടിമൊഴി നൽകി. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു.