shane-nigam-

തിരുവനന്തപുരം : ഷെയ്ൻ നിഗത്തെ സിനിമയിൽ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് പ്രോഡ്യുസേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. ധനമന്ത്രിയും സാംസ്കാരിക മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിർമ്മാതാക്കൾ. ഷെയിൻ നിഗം നിലവിലെ സിനിമകൾ പൂർത്തീകരിക്കണമെന്നും നിർമ്മാതാക്കൾ പറഞ്ഞു. ധനമന്ത്രിയും സാംസ്കാരിക മന്ത്രിയുമായി നിർമ്മാതാക്കൾ ചർച്ച നടത്തി. സിനിമാ മേഖലയിലെ ലഹരി ഉപയോഗം ഉൾപ്പെടെയുള കാര്യങ്ങൾ ചർച്ച ചെയ്യാൻ മറ്റൊരു യോഗം ചേരുമെന്ന് നിർമാതാക്കൾക്ക് മന്ത്രി എ.കെ.ബാലൻ ഉറപ്പ് നൽകി.

സിനിമാ ടിക്കറ്റിൽ അധിക വിനോദനികുതി ഏർപ്പെടുത്തിയതിനെതിരെ സിനിമാ മേഖലയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടർന്നാണ് ധനമന്ത്രി തോമസ് ഐസകും സിനിമാ മന്ത്രി എ.കെ ബാലനും ചർച്ചക്ക് വിളിച്ചത്. വിതരണക്കാരുടെയും നിർമാതാക്കളുടെയും ആവശ്യം സർക്കാർ പരിഗണിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകും.

ഷെയിൻ നിഗവുമായി ബന്ധപെട്ട വിഷയങ്ങൾ താരസംഘടനയായ അമ്മയുമായി ചർച്ച ചെയ്യുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.