തൃശൂർ: പുതുവത്സരത്തെ വരവേല്‌ക്കാനായി പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സിൽ ഇന്ത്യയിലെ ഏറ്രവും വലിയ കോംബോ ഓഫറിന് തുടക്കമായി. കേരളത്തിലെയും ബംഗളൂരുവിലെയും ഷോറൂമുകളിലാണ് ത്രീ ഇൻ വൺ കോംബോ ഓഫറിന്റെ പുതിയ പതിപ്പ് ആരംഭിച്ചത്.
ഓരോ ഷോപ്പിംഗിലും മൂന്നിരട്ടി ലാഭം നേടാനുള്ള അവസരമാണ് കോംബോ ഓഫർ ഉപഭോക്താക്കൾക്ക് നൽകുന്നത്. 2020ലെ ഏറ്റവും പുതിയ ശ്രേണികൾ കോംബോ ഓഫറിൽ അവതരിപ്പിച്ചിട്ടുണ്ട്. സാരി, ലേഡീസ് വെയർ, കിഡ്‌സ് വെയർ, മെൻസ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ വർഷത്തെ ഏറ്രവും പുതിയ ചന്ദേരി കോട്ടൺ സാരി, മെർകുറി സിന്തറ്രിക് സാരി, ലിനൻ സാരി, പാൻഡ്‌ലൂം സിൽക് കോട്ടൺ സാരി എന്നിവയുടെ ഏറ്രവും പുതിയ കളക്ഷനുകൾ ഓഫറിന്റെ ആകർഷണങ്ങളാണ്.
ലേഡീസ് ഫാൻസി ടോപ്‌സ്, ലേഡീസ് കുർത്തീസ്, കോട്ടൺ ചുരിദാർ സെറ്ര്, ഫാൻസി ചുരിദാർ സെറ്ര്, ലേഡീസ് ജീൻസ്, ലേഡീസ് ലെഗിൻസ് എന്നിവ ലേഡീസ് വെയറിലെ പ്രത്യേക കോംബിനേഷനുകളാണ്. മെൻസ് ഫോർമൽ ഷർട്ട‌്‌സ്, കാഷ്വൽ ഷർട്ട്‌സ്, കോളർ നെക് ടീ ഷർട്ട്‌സ്, ജീൻസ്, കോട്ടൺ ട്രൗസേഴ്‌സ്, ധോത്തി എന്നിവ മെൻസ് വെയറിലെ ആകർഷണങ്ങളാണ്.
ബോയ്‌സ് ടീ ഷർട്ട്‌സ്, ജീൻസ്, ഗേൾസ് ടോപ്‌സ്, ഗേൾസ് കോട്ടൺ ഫ്രോക്‌സ്, ബോയ്‌സ് ഫാൻസി ടീ ഷർട്ട്‌സ്, ഗേൾസ് ലെഗിൻസ് എന്നിവ കുട്ടികൾക്കായി രൂപകല്‌പന ചെയ്‌ത വിപുലമായ ശ്രേണിയിലുണ്ട്. കോംബോ ഓഫറിൽ ക്രിസ്‌മസ് സീസണിനായി പ്രത്യേകം രൂപകല്‌പന ചെയ്‌ത ശ്രേണികളും വിപണിയിൽ എത്തിക്കുന്നുണ്ടെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ഓരോ വസ്‌ത്രവും കല്യാൺ സിൽക്‌സിന്റെ ലാബുകളിൽ പൂർണമായി ഗുണമേന്മ ഉറപ്പാക്കിയാണ് കോംബോ ഓഫറിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.