അടുക്കളയിൽ പാചകത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ഇപ്പോൾ ഉപയോഗിക്കുന്ന പൊടിയുപ്പിനെക്കാളും കല്ലുപ്പിനാണ് കൂടുതൽ ഗുണങ്ങൾ എന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ കല്ലുപ്പ് പാചകത്തിന് മാത്രമല്ല വാസ്തുപരമായും ഉപയോഗപ്രദമാണെന്ന് വഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.. വീടിന്റെ ദോഷമകറ്റാൻ കല്ലുപ്പ് സഹായിക്കും. കല്ലുപ്പിന് വീട്ടിലെ നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊർജത്തെ നിറയ്ക്കാൻ കഴിവുണ്ട്..
കല്ലുപ്പു കൊണ്ട് വീട്ടിലാകെ അനുകൂല തരംഗം സൃഷ്ടിക്കാൻ സാധിക്കും. വീട്ടിൽ ഏറ്റവും അധികം നെഗറ്റീവ് ഊർജം ഉണ്ടാവാൻ സാദ്ധ്യതയുള്ള ഭാഗമാണ് ടോയ്‌ലെറ്റ്. അതിനാൽ ടോയ്ലെറ്റിൽ നനവു തട്ടാതെ കല്ലുപ്പ് ഒരു തടിപ്പെട്ടിയിലോ മൺപാത്രത്തിലോ സൂക്ഷിക്കുന്നത് പ്രതികൂല ഊർജത്തെ തടയും.
വീഡിയോ