l അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ന്യൂഡൽഹി : ദേശീയ തലത്തിലെ മികച്ച സംഘടനാ പ്രവർത്തനത്തിന് ഹോക്കി ഇന്ത്യയുടെ പുരസ്കാരം കേരള ഹോക്കിക്ക് ലഭിച്ചു.
ഡൽഹിയിൽ നടന്ന ഹോക്കി ഇന്ത്യ കോൺഗ്രസിൽ വച്ച് കേരള ഹോക്കി പ്രസിഡന്റ് വി. സുനിൽകുമാർ പുരസ്കാരം ഏറ്റുവാങ്ങി.
അവാർഡ് തുകയായി ലഭിച്ച ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സുനിൽകുമാർ അറിയിച്ചു.