തിരുവനന്തപുരം : ധൻബാദ് എഫ്.സിയെ എതിരില്ലാത്ത 10 ഗോളുകൾക്ക് തച്ചുതകർത്ത് എസ്.ബി.ഐ കേരള മേയേഴ്സ് ഗോൾഡ് കപ്പ് ഫുട്ബാളിന്റെ സെമിയിലെത്തി. ആദ്യ മത്സരത്തിൽ ബ്ളാസ്റ്റേഴ്സിനോട് ഏഴ് ഗോളുകൾ ഏറ്റുവാങ്ങി തോറ്റിരുന്ന ധൻബാദ് ഇന്നലെയും തുരുതുരാ ഗോളുകൾ വാങ്ങിക്കൂട്ടി. ഇതോടെ ബ്ളാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി. ഇന്ന് നടക്കുന്ന സെമിയിൽ കെ.എസ്.ഇ.ബിയെയാണ് എസ്.ബി.ഐ നേരിടുന്നത്. മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് കെ.എസ്.ഇ.ബി സെമിയിലെത്തിയത്.