അശ്വതി : ആത്മാർത്ഥതയുമുള്ള സുഹൃദ് ബന്ധം ലഭിക്കും. തൊഴിൽ അന്വേഷികൾക്ക് അകലെയുള്ള കമ്പനികളിൽ ജോലിക്ക് സാദ്ധ്യത. വിദ്യാഭ്യാസ പുരോഗതി പ്രതീക്ഷിക്കാം.
ഭരണി: ഗൃഹം, വാഹനം എന്നിവ സ്വന്തമാക്കും. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ ലഭ്യമാകും.
കാർത്തിക: സന്താനങ്ങളാൽ സന്തോഷം. പ്രശസ്തിയുടെയും സാമ്പത്തിക നേട്ടത്തിന്റെയും അവസരം. വ്യവസായ, കാർഷിക മേഖലയിൽ നേട്ടം. കർമ്മരംഗത്ത് പുരോഗതി.
രോഹിണി: സഹോദരങ്ങൾക്ക് പ്രതികൂലമായ കാലം. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ബന്ധുക്കളിൽ നിന്നും തിക്താനുഭവങ്ങളുണ്ടാകും. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത.
മകയിരം: സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങളുണ്ടാകും. സുഹൃത്തുക്കളെ സമയത്തിന് സഹായിക്കാൻ കഴിയാതെ വരും. വളരെ സാമർത്ഥ്യത്തോടുകൂടി എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും.
തിരുവാതിര : എല്ലാ സംരംഭങ്ങളും സാമാർത്ഥ്യത്തോടെ ചെയ്തു തീർക്കും. മാതാവുമായും കുടുംബാംഗങ്ങളുമായും സ്വരചേർച്ചക്കുറവുണ്ടാകും. ധനാഭിവൃദ്ധിയും ഐശ്വര്യവും കുടുംബത്തിൽ ദൃശ്യമാകും.
പുണർതം : രാഷ്ട്രീയ രംഗത്തുള്ളവർക്ക് ജനപ്രീതിയും പ്രശംസയും ഉണ്ടാകും. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും. ഉന്നതസ്ഥാന പ്രാപ്തിയുണ്ടാകും.
പൂയം : പുണ്യകർമ്മങ്ങൾ ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹത്തോടെയും ഐക്യതയോടെയും കൂടി പ്രവർത്തിക്കും. ദാനധർമ്മങ്ങൾ ചെയ്യും. ബിസിനസിൽ നഷ്ടം.
ആയില്യം : ഭാഗ്യവർദ്ധനയുടെയും ഐശ്വര്യത്തിന്റെയും സമയം. കലാമത്സരങ്ങളിൽ മികച്ച പ്രകടനം നടത്തും. ശാസ്ത്രജ്ഞർക്ക് പുരസ്കാരവും ധനാഗമനവും പ്രതീക്ഷിക്കാം.
മകം : പഠനത്തിൽ ശ്രദ്ധ കുറയും. കഥ, കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. പുണ്യക്ഷേത്ര ദർശനം നടത്തും. വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും. അധിക ചെലവുകൾ വരും. പൂർവിക സ്വത്ത് അനുഭവത്തിൽ വരും.
പൂരം : സുഹൃത്തുക്കളാൽ ധനനഷ്ടം വരാം. പെട്ടെന്നുള്ള കോപം നിമിത്തം ബന്ധുക്കൾ അകലും. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം. കരാർ തൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധി.
ഉത്രം : അന്യർക്കായി കഠിനമായി പരിശ്രമിക്കും. സുഹൃത്തുക്കളാൽ പലവിധ പ്രശ്നങ്ങളും വരും. ദാമ്പത്യ ബന്ധത്തിൽ സ്വരചേർച്ചക്കുറവ്. പുണ്യക്ഷേത്ര ദർശനം നടത്തും.
അത്തം : ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. അന്യരുടെ ധനം വന്നചേരും. കുടുംബാഭിവൃദ്ധിയുണ്ടാകും. ഭാഗ്യലബ്ധി.
ചിത്തിര : സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ബാങ്കിൽ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം.
ചോതി : പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. കലാപരമായ കാര്യങ്ങളിൽ കൂടുതൽ താത്പര്യം പ്രദർശിപ്പിക്കും. പുതിയ വ്യാപാര സംരംഭങ്ങൾ തുടങ്ങും.
വിശാഖം : പൂർവിക സ്വത്ത് അനുഭവിക്കാനുള്ള യോഗമുണ്ടാകും. പാർട്ട്ണർഷിപ്പ് ബിസിനസുകളിൽ ആദായം. റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് മികച്ച ലാഭം.
അനിഴം : സത്കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. മത്സര പരീക്ഷകളിൽ വിജയം. സർക്കാരിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് താമസം നേരിടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും.
തൃക്കേട്ട : ജീവിതത്തിൽ പൊതുവേ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ആരോഗ്യനില മെച്ചപ്പെടും. സന്താന സൗഭാഗ്യം. സാമ്പത്തിക നിലയിൽ ഉയർച്ചയുണ്ടാകും.
മൂലം : സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർക്ക് ജനപ്രീതിയും പ്രശസ്തിയും ലഭിക്കും. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും. ആത്മാർത്ഥതയുള്ള ജോ
ലിക്കാരെ ലഭിക്കും.
പൂരാടം : മാതാപിതാക്കളോട് അനുസരണയും സ്നേഹവും പ്രകടിപ്പിക്കും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.
ഉത്രാടം : ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉന്നത സ്ഥാനപ്രാപ്തിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം വന്നുചേരും. കുടുംബപരമായ ബാദ്ധ്യതകൾ കൂടുമെങ്കിലും അവ നിർവഹിക്കാൻ കഴിയും.
തിരുവോണം : ബാങ്ക്, ചിട്ടി കമ്പനി മുതലായ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് കുടിശിക തുക ലഭിക്കും. സർക്കാരിൽ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. പഠനത്തിൽ അല്പം മന്ദതയുണ്ടാകും.
അവിട്ടം : ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ കമ്പനിയിൽ ലഭിക്കും. സന്താനങ്ങളാൽ മാനസികമായ വിഷമതകളുണ്ടാവും. കേസുകളിൽ വിജയം. ആത്മവിശ്വാസം കൂടും.
ചതയം : പട്ടാളത്തിലോ പൊലീസിലോ ചേരാനുള്ള അറിയിപ്പ് ലഭിക്കും. ചില പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. പഠനത്തിൽ അതീവ ശ്രദ്ധ ചെലുത്തും.
പൂരുരുട്ടാതി : വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്തിയുണ്ടാകും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുത
ൽ കാര്യക്ഷമത പുലർത്തും.
ഉത്രട്ടാതി : പ്രശ്നങ്ങൾ യുക്തിപരമായി പരിഹരിക്കും. അപ്രതീക്ഷിതമായുണ്ടാകുന്ന ചില വിഷമതകൾ മനസിനെ ആകുലതപ്പെടുത്തും. ജീവിതത്തിലെ ചില പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതായി വരും.
രേവതി : തൊഴിൽപരമായി ഉയർച്ചയുടെ കാലം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിദേശത്ത് ജോലി ലഭിക്കും. എല്ലാ മേഖലയിലും ഉയർച്ചയുണ്ടാകും.