കാഞ്ഞങ്ങാട്: 117 പവൻ സ്വർണ്ണകപ്പിന് പിറകെയുള്ള പാച്ചിലിന് ഇന്ന് ക്ലൈമാക്സ്! 28 ശേഷം ഈ കാസ്രോട്ടു മണ്ണിൽ മജ്ജായി നടക്കുന്ന മേള എപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഫിനിഷിംഗ് പോയിന്റിലേക്കുള്ള കുതിപ്പ് സസ്പെൻസ് നിറഞ്ഞതാണ് അവസാന നിമിഷവും ട്വിസ്റ്റ് സംഭവിക്കാം.
കപ്പ് ആരടിച്ചാലും കൗമാരങ്ങൾ കലയുടെ വസന്തങ്ങൾ വിടർത്തിയ നാല് പകൽ രാത്രികളിൽ കാസറോട്ട്കാർ ഒഴുകിയെത്തിയപ്പോൾ എല്ലാവർക്കും പെരുത്ത സന്തോസം. ഇന്ന് കലോത്സവം സമാപിക്കുമ്പോൾ ജനപങ്കാളിത്തം കൊണ്ട് താരമായത് കാസറോട്ട്കാർ തന്നെ.
കൈകുഞ്ഞുമായി വേദിയിലിരിക്കുന്ന അമ്മമാർ. വീൽചെയറിൽ വരുന്ന പ്രായമായവർ. ന്യൂജെൻ പിള്ളേർ സെൽഫി കൂട്ടങ്ങളായി. കുടുംബവമായി ഉത്സവപറമ്പിൽ എത്തുന്നതു പോലെ. ആരും തിരിഞ്ഞു നോക്കാത്ത വേദികൾ പോലും നിറഞ്ഞു കവിഞ്ഞു. കലയെ വാനോളം സ്നേഹിക്കുന്ന കാസർകോട്ട്കാർ കൗമാരോത്സവത്തെ വാരിപ്പുണർന്നു. പലർക്കും അറിയാത്ത കാസർകോടിന്റെ ചരിത്രം കൂടിയാണ് നാലു ദിവസം കൊണ്ട് സംഘാടകർ അറിയിച്ചത്.