മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനുരഞ്ജന ശ്രമം വിജയിക്കും. നിയമാനുമതി ലഭിക്കും. സഹപ്രവർത്തകർ സഹകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിജ്ഞാനംപകർന്നു നൽകും. ആത്മ സംതൃപ്തിയുണ്ടാകും. ജീവിത നിലവാരത്തിൽ ഉയർച്ച.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്തുത്യർഹമായ സേവനം. പ്രവർത്തന ശൈലിയിൽ മാറ്റം. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഗുരുകാരണവന്മാരുടെ അനുഗ്രഹം. ആത്മാഭിമാനം വർദ്ധിക്കും. നിയമവിരുദ്ധമായ പ്രവൃത്തികളിൽ നിന്നു പിൻമാറും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ദൂരയാത്ര നടത്തും. തന്ത്രപ്രധാനമായ കാര്യങ്ങൾ നടപ്പാക്കും. അനുകൂല അവസരങ്ങൾ വന്നുചേരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നല്ല കാര്യങ്ങളിൽ സഹകരിക്കും. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും. ഔചിത്യമുള്ള സമീപനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുകൂല സാഹചര്യങ്ങൾ. തൊഴിൽ പുരോഗതി. പങ്കാളിയുടെ സഹകരണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വ്യക്തി സ്വാതന്ത്ര്യം ഉണ്ടാകും. വെല്ലുവിളികളെ നേരിടും. ആത്മധൈര്യമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സങ്കല്പങ്ങൾക്കനുസരിച്ച് ഉയരും. ആരോഗ്യം സംരക്ഷിക്കും. പ്രവർത്തന മേഖലകളിൽ സജീവം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും. അനുകൂല സാഹചര്യങ്ങൾ. രോഗശമനമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചുമതലകൾ ചെയ്തുതീർക്കും. ആത്മസംതൃപ്തിയുണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. അനുകൂല സാഹചര്യങ്ങൾ വന്നുചേരും. വിദേശ യാത്ര നടത്തും.