മഞ്ചേരി : കേന്ദ്ര, കേരള ഭരണങ്ങൾ കുത്തഴിഞ്ഞ നിലയിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറത്തു നിന്നും മഞ്ചേരിയിലേക്ക് നടത്തിയ ഗാന്ധി സന്ദേശയാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി. കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യപ്രഭാഷണം നടത്തി.
രാവിലെ മലപ്പുറം കളക്ടറേറ്റ് പരിസരത്തുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിന് പതാക നൽകിയാണ് സന്ദേശയാത്ര ഉദ്ഘാടനം ചെയ്തത്. സമാപന യോഗത്തിൽ നേതാക്കളായ എ.പി അനിൽകുമാർ, പി.ടി. അജയ് മോഹൻ, ഇ. മുഹമ്മദ് കുഞ്ഞി, മംഗലം ഗോപിനാഥ്, കെ. പി. അബ്ദുൾ മജീദ്, റഷീദ് പറമ്പൻ, വി. ബാബുരാജ്, വി.എ. കരീം, അസീസ് ചീരാന്തൊടി, വല്ലാഞ്ചിറ ഹുസൈൻ, വല്ലാഞ്ചിറ ഷൗക്കത്തലി, ഹരിപ്രിയ, അഡ്വ. ബീന ജോസഫ്, വി.പി ഫിറോസ്, ഹനീഫ മേച്ചേരി എന്നിവർ സംബന്ധിച്ചു
മലപ്പുറത്തു നിന്നും ആരംഭിച്ച സന്ദേശയാത്ര വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് മഞ്ചേരിയിൽ സമാപിച്ചത്. സേവാദൾ പ്രവർത്തകരും പങ്കെടുത്തു.