vvv
പ്രതികളിൽ നിന്നും പിടിച്ചെടുത്ത പായ്ക്കുകൾ പരിശോധിക്കുന്നു

കോട്ടയ്ക്കൽ: വിപണിയിൽ മൂന്നു ലക്ഷത്തോളം വിലവരുന്ന നിരോധിത പാൻ ഉത്പന്നങ്ങളുമായി രണ്ടു താനൂർ സ്വദേശികളെ കോട്ടക്കൽ എസ്.ഐ.റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. താനൂർ സ്വദേശികളായ സന്തോഷ് (41), മൊയ്തീൻ കുട്ടി(50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബംഗളൂരുവിൽ നിന്നും വരുന്ന ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടുവന്ന ഉത്പന്നങ്ങളാണ് എടരിക്കോട് നടന്ന പരിശോധനയിൽ പിടിച്ചെടുത്തത്. നിരവധി തവണ പാൻ ഉത്പന്നങ്ങൾ കടത്തിയതായി പ്രതികൾ മൊഴി നൽകി. മയക്കുമരുന്നുകളടക്കം കൈകാര്യം ചെയ്യുന്ന സംഘത്തെ കുറിച്ച് ഇവരിൽ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കോട്ടയ്ക്കൽ എസ്.ഐ.റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശീ കുണ്ടറക്കാട്, പി. സഞ്ജീവ് എന്നിവരെ കൂടാതെ കോട്ടയ്ക്കൽ സ്റ്റേഷനിലെ സജിഅലക്‌സാണ്ടർ,ഷൈജു, എ.എസ്.ഐ. ഹരിദാസൻ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.