പെരുമ്പടപ്പ്: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.വെളിയങ്കോട് അയ്യോട്ടിച്ചിറ അജ്മീർ നഗറിലെ പൊറ്റാടി ഹൗസിൽ നിഷാദ് എന്ന കരടി നിഷാദിനെയാണ്(25) പെരുമ്പടപ്പ് സി.ഐ.കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അയ്യോട്ടിച്ചിറ പെട്രോൾ പമ്പ് ഉടമയെ ആക്രമിച്ച കേസിലും കഴിഞ്ഞ വർഷം മാറഞ്ചേരി മുക്കാലയിൽ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽ കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിലും പാലപ്പെട്ടി ബ്ലെയ്‌സിംഗ് സ്‌പോർട്‌സ് ക്ലബ് ആക്രമിച്ച് ട്രോഫികളും മറ്റ് സാധനങ്ങളും കവർന്ന കേസിലും ഉൾപ്പെടെ പ്രദേശത്ത് സ്ഥിരം അക്രമസംഭവങ്ങളിൽ പ്രതിയാണ് നിഷാദെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എസ്.ഐ മാരായ സുരേഷ്, പ്രദീപ്, നാസർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത നിഷാദെന്ന കരടി നിഷാദ്