മലപ്പുറം: അക്ഷരക്കൂട്ടുകളുടെ സമാഹരമല്ല, മറിച്ച് യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് കെ.വി. റാബിയയുടെ പുസ്തകമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. സാക്ഷരതാ പ്രവർത്തനത്തിലൂടെ പ്രശസ്തയായ കെ.വി റാബിയയുടെ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും സാംസ്കാരിക സദസും കളക്ടറേറ്റ് സമ്മേളന ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഉബൈദുള്ള എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. എഴുത്തുകാരൻ പി.സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ ആദ്യ കോപ്പി ഏറ്റുവാങ്ങി.
എ.ഡി.എം എൻ.എം മെഹറലി, കെ.വി.റാബിയ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കൃഷ്ണ മൂർത്തി, മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീൻ മുബാറക്ക്, ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗം മേധാവി ഡോ. പി. ജാവേദ് അനീസ്, റാബിയ കെയർ ഫൗണ്ടേഷൻ കൺവീനർ മുജീബ് താനാളൂർ, സംവിധായകൻ സുരേഷ് ഇരിങ്ങല്ലൂർ., കവി മുരളീധരൻ കൊള്ളത്ത്, വിവർത്തകനായ പി.എ നൗഷാദ്, അഞ്ജലി മോഹൻദാസ്, എം ടി.ലിജിഷ ,സിൽസില കാലടി, സൽമ തിരൂർ, തൽഹത്ത് പാച്ചി, ഹംസ കാക്കടവത്ത്, സീന ഷാനവാസ് എന്നിവർ പ്രസംഗിച്ചു.