പൊന്നാനി: പൊന്നാനി സ്വദേശിയായ യുവാവ് കന്യാകുമാരിയിൽ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നാനി ഈഴുവത്തിരുത്തി സ്വദേശി കിണറ്റുകര സന്തോഷ് (41) ആണ് കന്യാകുമാരിയിലെ വീട്ടിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ചത്. ട്രഷറി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ആറ് മാസമായി കന്യാകുമാരിയിലാണ് സന്തോഷും കുടുംബവും താമസിക്കുന്നത്. ഭാര്യ: സുമ (അദ്ധ്യാപിക, കന്യാകുമാരി ). മക്കൾ: രാധിക, അനന്തനാരായണൻ, വിഗ്നേഷ്. മാതാവ്: ആനന്ദവല്ലി.സഹോദരങ്ങൾ: സന്ദീപ്, സ്മിത മേനോൻ