എം. രാജേന്ദ്രൻ
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ രണ്ടുദിവസമായി നടന്ന ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സബ്ജില്ലാ തലത്തിൽ എടപ്പാൾ, മങ്കട, തിരൂർ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സ്കൂൾ തലത്തിൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസ് ചാമ്പ്യൻപട്ടം നിലനിറുത്തി.
തുടർച്ചയായ പതിമൂന്നാം തവണയാണ് ഐഡിയൽ കിരീടം ചൂടുന്നത്. പരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസ് രണ്ടും ആലത്തിയൂർസ കെ.എച്ച്.എം.എച്ച്.എസ് മൂന്നും സ്ഥാനം നേടി.
ടി.ഐ.സി.എച്ച്.എഎസ് തിരൂർ, ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.