പൊന്നാനി:നിർമ്മാണമാരംഭിച്ച് വർഷങ്ങളായിട്ടും ആദ്യഘട്ടം പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന പൊന്നാനി മറൈൻ മ്യൂസിയത്തിന്റെ പ്രവൃത്തി ദ്രുതഗതിയിലാക്കാൻ തീരുമാനമായി.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം മ്യൂസിയം സന്ദർശിച്ചു. നിർമ്മിതികേന്ദ്ര പ്രൊജക്ട് മാനേജർ സതീദേവി, ആർക്കിടെക്ട് വിജയൻ ,എം.പി.യുടെ പ്രൈവറ്റ് സെക്രട്ടറി അർഷാദ്,ഡി.ടി.പി.സി. ഉദ്യോഗസ്ഥർ എന്നിവരാണ് മ്യൂസിയത്തിലെത്തി നിർമ്മാണപുരോഗതി വിലയിരുത്തിയത്. മൊത്തം ചെലവായ അഞ്ചരക്കോടിയിൽ നാലരക്കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഫണ്ടാണ്. ഒരു കോടി രൂപ ഇ.ടി. മുഹമ്മദ് ബഷീറിന്റെ എം.പി ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. രണ്ട് കെട്ടിടങ്ങളാണ് പദ്ധതിക്കു വേണ്ടി നിർമ്മിക്കുന്നത്. മ്യൂസിയം ഹാളും ഷാർക്ക് പൂളും. മ്യൂസിയം ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. മേൽക്കൂരയുടെ നിർമ്മാണ പ്രവൃത്തികളാണ് നടന്നു വരുന്നത്. ഇടത്തട്ടോടുകൂടിയാണ് മ്യൂസിയം ഹാൾ നിർമ്മിച്ചിരിക്കുന്നത്.അന്തർദേശീയ നിലവാരത്തിൽ ബഹുമുഖ സാദ്ധ്യതകളോടെയാണ് മറൈൻ മ്യൂസിയം ഉദ്ദേശിക്കുന്നത്. സിങ്കപ്പൂരിലെ മ്യൂസിയത്തിന്റെ മാതൃകയാണ് വിഭാവനം ചെയ്യുന്നത്.സംസ്ഥാന ടൂറിസം വകുപ്പിനു പുറമെ കേന്ദ്ര സർക്കാരിന്റെ സഹകരണവും തേടുന്നുണ്ട്.
പിന്നാക്കം ഷാർക്ക് പൂളിൽ
ഷാർക്ക് പൂളിനായുള്ള കെട്ടിടത്തിന്റെ നിർമ്മാണമാണ് പ്രധാനമായും നടത്താൻ ബാക്കിയുള്ളത്. ഇത് ഉടൻ ആരംഭിക്കും.
കെട്ടിടത്തോടു ചേർന്ന് നടപ്പാതയും പൂന്തോട്ടവും നിർമ്മിക്കും.
കെട്ടിട നിർമ്മാണത്തിനു ശേഷം മ്യൂസിയത്തിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിക്കും.ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഷാർക്ക് പൂളുമായി ബന്ധപ്പെട്ടാണ് സാങ്കേതികപ്രവർത്തനങ്ങൾ പ്രധാനമായും നടത്താനുള്ളത്.
2014
ആഗസ്റ്റിലാണ് പൊന്നാനി മറൈൻ മ്യൂസിയത്തിന്റെ പ്രവൃത്തിആരംഭിച്ചത്
5.50
കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക
ന്നത്.
മ്യൂസിയം നിർമ്മാണം ത്വരിതഗതിയിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.
ഉദ്യോഗസ്ഥസംഘം