വള്ളിക്കുന്ന് : കാടുമൂടിയാത്രക്കാർക്ക് ഭീഷണിയായ വള്ളിക്കുന്ന് റെയിൽവേ പ്ളാറ്റ്ഫോമിലെ ദുരവസ്ഥയ്ക്ക് ഒടുവിൽ പരിഹാരം. രണ്ട് പ്ളാറ്റ് ഫോമിലെയും കാട് റെയിൽവേ അധികൃതർ വെട്ടിമാറ്റി. ഇതു സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് റെയിൽവേയുടെ നടപടി.
യന്ത്ര ഉപകരണങ്ങൾ ഉപയോഗിച്ച് നാല് ദിവസം കൊണ്ട് കാട് പിടിച്ചു കിടന്നയിടം വെട്ടി വൃത്തിയാക്കി. ഇത് യാത്രക്കാർക്ക് തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്.
പ്ളാറ്റ് ഫോമിലെ നാല് കാത്തിരിപ്പു കേന്ദ്രങ്ങളും കാടുമൂടി കാണാനാവാത്ത നിലയിലായിരുന്നു.
ഇഴജന്തുക്കളുടെ ശല്യം കൂടിയത് കാരണം രാത്രിസമയങ്ങളിൽ സ്റ്റേഷനിലിറങ്ങാൻ യാത്രക്കാർ പേടിക്കേണ്ട അവസ്ഥയുമുണ്ടായി.
അടുത്ത് നിൽക്കാൻ പോലും പറ്റാത്തത്ര വൃത്തിഹീനമായിരുന്നു കുടിവെള്ള ടാപ്പുകൾ.