bb
.

പരപ്പനങ്ങാടി : ഒന്നാം പ്ളാറ്റ്ഫോമിലെ പൊട്ടിപ്പൊളിഞ്ഞ പഴയ ശൗചാലയത്തിന് പകരം രണ്ടാം പ്ളാറ്റ് ഫോമിൽ നി‌ർമ്മിച്ച പുതിയ കെട്ടിടം ഉപയോഗിക്കാനാവാത്ത അവസ്ഥയിലായതോടെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ വലയുന്നു. അശാസ്ത്രീയ നിർമ്മാണമാണ് പുതിയ ശൗചാലയം ഉപയോഗിക്കാനാവാത്ത വിധത്തിലാക്കിയത്.

പണി പൂർത്തിയായി ഏറെ മാസങ്ങൾക്കു ശേഷമാണ് പുതിയ ശൗചാലയം യാത്രക്കാർക്കായി തുറന്നു കൊടുത്തത് .

രണ്ടു കക്കൂസുകളും ഒരു കുളിമുറിയും ഉൾപ്പെടെ മൂന്ന് മുറികളിലാണ് പുരുഷന്മാർക്കുള്ള ശൗചാലയ സൗകര്യം. മൂത്രമൊഴിക്കാൻ പ്രത്യേക സൗകര്യം ഇവിടെയില്ല .

മൂന്ന് പ്രശ്നങ്ങൾ

1. അശാസ്ത്രീയമായ നിർമ്മാണം കാരണം രണ്ടു ടോയ്‌ലെറ്റ് മുറികളിലും ഒരുമിച്ച് പൈപ്പ് തുറന്നാൽ ലേഡീസ് ടോയ്‌ലെറ്റിൽ വെള്ളം ലഭിക്കില്ല .പ്ലംബ്ബിംഗ് ജോലികളിലെ പിഴവാണ് കാരണം

2.ഫ്‌ളോറിംഗ് ജോലികളിലെ പിഴവ് കാരണം അകത്തു വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ട് 3.ശൗചാലയത്തിന് വൈദ്യുതി സജ്ജമാക്കിയിട്ടില്ല. പ്ലാറ്റ്‌ഫോമിലെ ലൈറ്റ് തന്നെയാണ് ശൗചാലയത്തിനും നിലവിൽ വെളിച്ചം നൽകുന്നത്.

കഴിഞ്ഞ മാസം 24 നാണു പുതിയ ശൗചാലയം ഉദ്ഘാടനം ചെയ്തത് .

പുതിയ കെട്ടിടമായതിനാൽ ഉള്ളു തുറന്നു നോക്കാത്തത് കാരണം അകത്തെ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നു കൊല്ലത്തിനാണ് ടെൻഡറെടുത്തിട്ടുള്ളത്. മുകളിൽ റൂഫിംഗിന് പാത്തി വയ്ക്കാത്ത കാരണം മഴ പെയ്യുമ്പോൾ വെള്ളം മുഴുവനും പ്ലാറ്റ്ഫോമിലേക്കു വീഴും. അതിനാൽ അവിടെ ഇരിക്കാനാവാറില്ല.

സുരേഷ്

ശൗചാലയ സൂക്ഷിപ്പുകാരൻ


ടെൻഡറുകൾ ചെന്നൈ ജനറൽ മാനേജരുടെ ഓഫീസിൽ നിന്നാണ് നൽകുന്നത്. വിഷയം അവരുടെ ശ്രദ്ധയിൽ പെടുത്തും. ഒന്നാം പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള കെട്ടിടം അധികം വൈകാതെതന്നെ പുതുക്കി പണിയും.

സ്റ്റേഷൻമാസ്റ്റർ