മലപ്പുറം: നബിദിനത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമിയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ മലപ്പുറത്ത് സംഘടിപ്പിച്ച ഉജ്ജ്വല മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി.
വൈകിട്ട് എം.എസ്.പി പരിസരത്തു നിന്ന് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖീഹ് തങ്ങളുടെ പ്രാർത്ഥനയോടെ റാലിക്ക് തുടക്കമായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം നിർവ്വഹിച്ചു. നബികീർത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും റാലിയിൽ മുഴങ്ങി.
25 മഅ്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും മൗലിദ് കീർത്തന സംഘങ്ങളും അണിനിരന്നു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ , സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ഇസ്മായിൽ ബുഖാരി കടലുണ്ടി, സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹബീബ് റഹ്മാൻ ബുഖാരി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കെ.പി.എച്ച് തങ്ങൾ കാവനൂർ, എസ്.എം.എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി തിരൂർ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല, സമസ്ത കേന്ദ്ര മുഷാവറ മെമ്പർ പൊന്മള മൊയ്തീൻകുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, ബഷീർ പറവന്നൂർ, ജമാൽ കരുളായി, അബ്ദുഹാജി വേങ്ങര എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് നബിയുടെ 1494ാം നബിദിനാഘോഷത്തിന്റെ ഭാഗമായി മഅ്ദിൻ അക്കാദമിയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന മീലാദ് സന്ദേശ റാലി