vvv
.

തിരൂരങ്ങാടി: നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന വെഞ്ചാലി വയലോരത്തെ മാലിന്യ കൂമ്പാരത്തിന് നഗരസഭ തീയിട്ട് കത്തിച്ചത് നാട്ടുകാരുടെ ഉറക്കം കെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് നഗരസഭ മാലിന്യക്കൂമ്പാരത്തിന് തീയിട്ടത്. കേന്ദ്രത്തിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതുപയോഗിക്കാതെ മുഴുവനായും തീയിട്ടതോടെ ആളിക്കത്തുകയായിരുന്നു. ഇതോടെ പുക നിറഞ്ഞ് പരിസരവാസികൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. തീ നിയന്ത്രിക്കാനാവാത്ത വിധം ആളിക്കത്തിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി.
വിവരമറിയിച്ചിട്ടും പൊലീസെത്താൻ വൈകിയതും പ്രതിഷേധത്തിനിടയാക്കി. സംഭവം നഗരസഭ ഉപാദ്ധ്യക്ഷനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നല്ല രീതിയിലല്ല പ്രതികരിച്ചതെന്നും നാട്ടുകാർക്കിടയിൽ പരാതിയുണ്ട്. തുടർന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന്
തിരൂരിൽ നിന്നും രണ്ട് ഫയർയൂണിറ്റെത്തി തീയണച്ചതോടെയാണ് നാട്ടുകാർ പിന്തിരിഞ്ഞത്. തിങ്കളാഴ്ച രാവിലെ മാലിന്യവുമായി നഗരസഭയുടെ വാഹനം എത്തിയതോടെ പ്രദേശവാസികൾ തടഞ്ഞു, നഗരസഭയുടെ വാഹനത്തിനു പുറമേ മറ്റു വാഹനങ്ങളും കോഴിമാലിന്യവുമായി ഇവിടെ വരുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്,നഗരസഭയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് .


മാലിന്യം കത്തിച്ചതിൽ നഗരസഭയ്ക്ക് പങ്കില്ല: ചെയർപേഴ്‌സൺ


തിരൂരങ്ങാടി : നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന വെഞ്ചാലി വയലോരത്തെ മാലിന്യ കൂമ്പാരത്തിന് നഗരസഭ അധിക്യതർ തീയിട്ടിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്‌സ് കെ.ടി റഹീദ പറഞ്ഞു, ജനുവരി ആദ്യവാരം മുതൽ നഗരസഭയിൽ പ്ലാസ്റ്റിക്ക് നിരോധിക്കുമെന്നും റഹീദ പറഞ്ഞു,