മലപ്പുറം: വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി വിളയിൽ പറപ്പൂർ വി.പി. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കേരളകൗമുദി സീനിയർ ന്യൂസ് എഡിറ്റർ പാനാട്ട് പത്മനാഭൻ നമ്പൂതിരിയെ സന്ദർശിച്ചു. സ്കൂൾ വാർത്താചാനലായ വിപി വിഷൻ പ്രവർത്തകരാണ് സന്ദർശനത്തിൽ പങ്കെടുത്തത്. പത്രപ്രവർത്തനം, വാർത്തകളുടെ തിരഞ്ഞെടുപ്പ്, വാർത്താമാദ്ധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പത്രങ്ങൾ മാറേണ്ടതെങ്ങനെ തുടങ്ങി മാദ്ധ്യമ പ്രവർത്തനത്തിന്റെ വിവിധ മേഖലകൾ അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. എൻ. ഉഷാദേവി,എൻ. മുരളി, എം.ടി. ശശികുമാർ, ഫസലുൽ ഹഖ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
ഉദ്ഘാടനം ചെയ്തു
തവനൂർ: മിനി പമ്പ ശബരിമല തീർത്ഥാടകരുടെ ഇടത്താവള സുരക്ഷ പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ലക്ഷ്മി ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് പി.പി.അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ടി.വി.ശിവദാസ്, പി.അനീഷ്, യു.കെ.കൃഷ്ണൻ, അബ്ദുൾ സലീം.ടി, ടി സുഖേഷ്, പരമേശ്വര സോമയാജിപ്പാട്, പി. സുലൈമാൻ, പി, ജ്യോതി, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
ഗാന്ധിസ്മൃതിയാത്ര നടത്തി
കോട്ടയ്ക്കൽ: എടരിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്ര കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ. കരീം ഉദ്ഘടനം ചെയ്തു .
ജാഥ ക്യാപ്ടൻ കെ.വി. നിഷാദിന് പതാക കൈമാറി. ചടങ്ങിൽ വി. മധുസൂദനൻ. ആസാദ് ചങ്ങരംചോല. .ആലിക്കുട്ടി ഹാജി. ഭാസ്കരൻ, കുഞ്ഞിമരക്കാർ.നാസർ ബാവ, രാധാകൃഷ്ണൻ, സുധീഷ് പള്ളിപ്പുറത്ത്, അറക്കൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി