മേലാറ്റൂർ: ജില്ലാ സ്കൂൾ കലോത്സവം രണ്ടാംദിനം പിന്നിട്ടപ്പോൾ യുപി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ മലപ്പുറം ഉപജില്ല 234 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്.
62 മത്സരങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. സംസ്കൃതോത്സവത്തിൽ യുപി വിഭാഗത്തിൽ 45 പോയിന്റ് നേടി വണ്ടൂരും മങ്കടയും മുന്നേറുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 25 പോയിന്റ് നേടി പെരിന്തൽമണ്ണയും 23 പോയിന്റ് നേടി മേലാറ്റൂർ, വണ്ടൂർ, മങ്കട, എടപ്പാൾ സബ്ജില്ലകളും ഒപ്പത്തിനൊപ്പമുണ്ട്. അറബി കലോത്സവത്തിൽ 20 പോയിന്റ് നേടി പെരിന്തൽമണ്ണ, താനൂർ, പൊന്നാനി, കിഴിശ്ശേരി സബ്ജില്ലകൾ ഒന്നാംസ്ഥാനത്താണ്. എച്ച്.എസ് വിഭാഗത്തിൽ 35 പോയിന്റ് നേടി കുറ്റിപ്പുറവും 33 പോയിന്റ് നേടി മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ സബ്ജില്ലകൾ തൊട്ടുപിന്നിലുമുണ്ട്
കലോത്സവത്തിൽ വേദികൾ സജീവമാകും. 16 വേദികളിലാണ് കൗമാര പ്രതിഭകൾ മാറ്റുരക്കുന്നത്. പൂരക്കളി ,മിമിക്രി ,മോണോ ആക്റ്റ് തുടങ്ങി ജനപ്രിയ പരിപാടികൾ വ്യാഴാഴ്ച നടക്കും ഇനിയുള്ള നാലു ദിനങ്ങളിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ വേദിയിലെത്തുന്ന ദിവസം ഇന്നാണ്. 2696 മത്സരാർഥികൾ ഇന്നു വേദികളിൽ മാറ്റുരക്കും.