എടക്കര : കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് 20 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ ആറ് ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുക. ഇതിനായി 1.20 കോടി രൂപ റീബിൽഡ് നിലമ്പൂർ ചെയർമാൻ പി.വി. അബ്ദുൾ വഹാബിനെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.