മേലാറ്റൂർ: സ്വന്തം വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനത്തിന് വരികളെഴുതിയ സുരേഷ് നടുവത്തിന് ഇത്തവണയും പിഴച്ചില്ല .ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാനത്തിൽ പാലേമാട് ശ്രീ വിവേകാനന്ദ എച്ച്.എസ്.എസിലെ സംഘത്തിന് ഒന്നാം സ്ഥാനം. കഴിഞ്ഞ അഞ്ച് വർഷമായി എച്ച്.എസ് , എച്ച്.എസ്.എസ് ദേശഭക്തി ഗാനസംഘങ്ങൾക്ക് വരികളെഴുതുന്നത് സ്കൂളിലെ എച്ച്.എസ്.എസ് അദ്ധ്യാപകനായ സുരേഷാണ്. മോഹിനിയാട്ടത്തിനും പാട്ട് ചിട്ടപ്പെടുത്താറുണ്ട്. ഖലിഫ എന്ന സിനിമയ്ക്കായും പാട്ടെഴുതിയിട്ടുണ്ട്. ഒരു നവഭാരത യുഗ ഗീതമെന്ന് തുടങ്ങുന്ന വരികൾക്ക് നേബി ബെൻടെക്സാണ് ഈണം പകർന്നത്. അനഘ, ഫർസാന, നീലിമ , ഗൗരി ,അർച്ചന, വൈഷ്ണ, അതിഥി എന്നിവരായിരുന്നു സംഘാംഗങ്ങൾ.