മേലാറ്റൂർ: കാഴ്ച്ചയില്ലെങ്കിലും ശുചിത്വത്തെ കുറിച്ച് നല്ല കാഴ്ച്ചപ്പാടുകളുണ്ട് വള്ളിക്കാപറ്റ ബ്ളൈന്റ്സ് സ്കൂളിലെ മെഹക് ഫാത്തിമയ്ക്ക്. തത്സമയം നൽകിയ ശുചിത്വമെന്ന വിഷയത്തിൽ യു.പി വിഭാഗം കന്നട പ്രസംഗ മത്സര വിഭാഗത്തിൽ ആറുപേരോട് മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ കൊച്ചുമിടുക്കി . ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ മെഹക് സംഘഗാനത്തിലും പങ്കെടുക്കുന്നുണ്ട്. ബാഗ്ലൂർ കുറുമ്പനഹള്ളി സ്വദേശിയായ മെഹക് ഫാത്തിമ ഒന്നാം തരം മുതൽ വള്ളിക്കാപ്പറ്റ ബ്ളൈൻഡ് സ്കൂളിലാണ് പഠിക്കുന്നത്. കന്നട, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു ഭാഷകൾ സംസാരിക്കുന്ന മെഹക് പഠനത്തിലും മിടുക്കിയാണ്. ഉപ്പ സാജിദ് പാഷ ബാംഗ്ലൂർ സ്വദേശിയും ഉമ്മ ഹസീന വയനാട് ചേരമ്പാടി സ്വദേശിയുമാണ്.
ബാഗ്ലൂരിൽ ആയിരുന്നതിനേക്കാളും അവസരങ്ങളും പ്രോത്സാഹനവും ഇവിടെ കിട്ടുന്നുണ്ട്. ഐ.എ.എസുകാരിയാവാനാണ് മോഹം
മെഹക്