മേലാറ്റൂർ: 32ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല. ഹൈസ്കൂൾ വിഭാഗത്തിൽ 92 ഇനങ്ങളും പൂർത്തിയായപ്പോൾ 321പോയന്റുമായി മങ്കട ഉപജില്ല ജേതാക്കൾ. 316പോയന്റ്നേടി കൊണ്ടോട്ടിയും 311പോയന്റുമായി മലപ്പുറവും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 103 ഇനങ്ങളിൽ 100 എണ്ണം പൂർത്തിയായപ്പോൾ മലപ്പുറം ഉപജില്ല 354പോയന്റുമായി മുന്നിലാണ്.വേങ്ങര 351, എടപ്പാൾ 349 എന്നിവരാണ് പിറകിൽ. യു.പി വിഭാഗത്തിൽ 38 ഇനങ്ങളും പൂർത്തിയായി. 160പോയേന്റാടെ നിലമ്പൂർ ഉപജില്ലയാണ് വിജയികൾ. 158പോയന്റ്നേടി മലപ്പുറവും 155പോയന്റ്നേടി വണ്ടൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ 95പോയന്റ് നേടിയ കുറ്റിപ്പുറത്തിനാണ് ഒന്നാം സ്ഥാനം. 93 പോയന്റ് വീതംനേടിമേലാറ്റൂരും പെരിന്തൽമണ്ണയും രണ്ടാം സ്ഥാനവും 91പോയന്റ് വീതം നേടിയ അരീക്കോടും മഞ്ചേരിയും മൂന്നാം സ്ഥാനവും പങ്കിട്ടു. യു.പി അറബിക് കലോത്സവത്തിൽ 65പോയന്റ്നേടി ആതിഥേരായ മേലാറ്റൂർ ചാമ്പ്യൻമാരായി. 63പോയന്റ് വീതംനേടി കിഴിശ്ശേരി, മലപ്പുറം, കൊണ്ടോട്ടി എന്നിവർക്കാണ് രണ്ടാം സ്ഥാനം. 61പോയന്റ്നേടിയ മഞ്ചേരിയും മങ്കടയുമാണ് മൂന്നാം സ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 88പോയന്റ്നേടി മങ്കടയും മേലാറ്റൂരും കിരീടം പങ്കിട്ടു. എടപ്പാൾ 86,വേങ്ങര 84 എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. യു.പി. സംസ്കേൃതാത്സവത്തിൽ 91പോയന്റ് നേടിയ മങ്കട വിജയിച്ചു. 89 പോയന്റ് വീതംനേടി താനൂർ, നിലമ്പൂർ, വണ്ടൂർ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 85 പോയന്റ്നേടിയ പെരിന്തൽമണ്ണയാണ് മൂന്നാം സ്ഥാനത്ത്. സമാപസ സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.