വളാഞ്ചേരി: തുടി കലാസാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിറ മഹോത്സവ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡിസംബർ എട്ടിന് തൃശൂർ വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ അഞ്ഞൂറ് കലാകാരൻമാരെ അണിനിരത്തി നടക്കുന്ന പരിപാടിയുടെ പരിശീലനമാണ് പൂക്കാട്ടിരി ക്ഷേത്രസന്നിധിയിൽ 400 ഓളം കലാകാരൻമാരെ അണിനിരത്തി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ ഡോ.സത്യനാരായണനുണ്ണി വിഷയാവതരണം നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. വേലായുധൻ, അഡ്വ: കെ.ടി.അജയൻ , റഷീദ് കീഴ്ശ്ശേരി എന്നിവർ ആശംസയർപ്പിച്ചു.