prathi
ഇബ്രാഹിംകുട്ടി


തിരൂരങ്ങാടി: മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൃദ്ധനെ പൊലീസ് അറസ്​റ്റ് ചെയ്തു. കൂട്ടുമൂച്ചി കൊടക്കാട് പിലാപ്പിൽ ഇബ്രാഹിംകുട്ടിയെയാണ് (60) തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിം അറസ്​റ്റ് ചെയ്തത്. ഇയാളുടെ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ യുവതിയെ വളാഞ്ചേരിയിൽ വച്ച് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പീഡന കഥകൾ പുറത്തുവന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.