കോട്ടയ്ക്കൽ: കല്ലട ബസിൽ യാത്ര ചെയ്യവേ ബിഗ് ബോസ് റിയാലിറ്റി ഷോ താരത്തെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സഹയാത്രികനായ കാസർകോട് കുടലൂ ലക്ഷംവീട്ടിൽ മുനവറിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കോട്ടയ്ക്കൽ സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഉറക്കത്തിനിടെ പീഡനശ്രമമറിഞ്ഞ യുവതി ഫേസ്ബുക്ക് ലൈവിട്ട് യുവാവിനെ കൈയോടെ പിടികൂടി.
ബസ് ജീവനക്കാർ യുവാവിനെ ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും യുവതിയുടെ ആവശ്യപ്രകാരം ബസ് കോട്ടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. തുടർന്ന് പരാതി എഴുതി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.