vvv
.

​പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​കൃ​ഷി​യെ​ ​ജീ​വ​നോ​ളം​ ​സ്നേ​ഹി​ക്കു​ന്ന​ ​റോ​ണ​യ്ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​കു​ട്ടി​ക്ക​ർ​ഷ​ക​ ​പു​ര​സ്കാ​രം.​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​ ​ന​ട​ത്തു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​മി​ക​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​വി​ദ്യാ​ർ​ത്ഥി​ക്കു​ള്ള​ ​(​ര​ണ്ടാം​സ്ഥാ​നം​)​ ​അ​വാ​ർ​ഡാ​ണ് ​റോ​ണ​യെ​ തേടി​യെ​ത്തി​യ​ത്.​ 25000​ ​രൂ​പ​യും​ ​ഫ​ല​ക​വും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.​ ​
ത​ന്റെ​ ​സ്കൂ​ൾ​മു​റ്റ​വും​ ​വീ​ട്ടു​മു​റ്റ​വും​ ​പ​രി​സ​ര​വു​മെ​ല്ലാം​ ​പ​ല​ത​രം​ ​പ​ച്ച​ക്ക​റി​ക​ൾ​ ​കൊ​ണ്ട് ​നി​റ​ച്ചി​രി​ക്കു​ക​യാ​ണ് ​അ​ങ്ങാ​ടി​പ്പു​റം​ ​പ​രി​യാ​പു​രം​ ​സെ​ന്റ് ​മേ​രീ​സ് ​എ​ച്ച്.​എ​സ്.​എ​സി​ലെ ഈ വിദ്യാർത്ഥിനി​ .​ ​ മുഴുവൻ വിഷയങ്ങൾക്കും ​എ​ ​പ്ല​സ് ​നേ​ടി​ ​പ്ല​സ് ​ടു​ ​വി​ജ​യി​ച്ച​ ​റോ​ണ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​തി​ലൂ​ടെ​ ​ബി.​എ​സ്.​സി​ ​അ​ഗ്രി​ക​ൾ​ച്ച​റി​നു​ള്ള​ ​സീ​റ്റും​ ​ഉ​റ​പ്പാ​ക്കി.​
റോ​ണ​യു​ടെ​ ​കൃ​ഷി​പ്പെ​രു​മ​ ​തി​രി​ച്ച​റി​ഞ്ഞ് ​അ​ങ്ങാ​ടി​പ്പു​റം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​മി​ക​ച്ച​ ​കു​ട്ടി​ക്ക​ർ​ഷ​ക​യ്ക്കു​ള്ള​ ​പു​ര​സ്കാ​ര​വും​ ​കൃ​ഷി​വ​കു​പ്പ് ​റോ​ണ​യ്ക്ക് ​ന​ൽ​കി​യി​രു​ന്നു.​ ​പ​ഠ​ന​വും​ ​കൃ​ഷി​യും​ ​ഒ​രു​പോ​ലെ​ ​കൊ​ണ്ടു​പോ​കു​ന്ന​ ​ഈ​ ​മി​ടു​ക്കി​ ​പി​താ​വ് ​റെ​ജി​ക്കൊ​പ്പം​ ​കു​ഞ്ഞു​നാ​ൾ​ ​മു​ത​ൽ​ ​വീ​ട്ടി​ലെ​ ​കൃ​ഷി​യി​ടത്തിൽ സജീവമാണ്. ​വെ​ള്ള​രി,​ ​കു​മ്പ​ളം,​ ​പാ​വ​ൽ,​ ​പ​ട​വ​ലം,​ ​വ​ഴു​ത​ന,​ ​പ​ച്ച​മു​ള​ക്,​ ​വെ​ണ്ട,​ ​ത​ക്കാ​ളി,​ ​കാ​ബേ​ജ്,​ ​കോ​ളി​ഫ്ല​വ​ർ,​ ​പീ​ച്ചി​ക്ക,​ ​ചീ​ര,​ ​പ​യ​ർ,​ ​കോ​വ​ൽ​ ​തു​ട​ങ്ങി​യ​വ​യെ​ല്ലാം​ ​റോ​ണ​യു​ടെ​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​സ​മൃ​ദ്ധ​മാ​യു​ണ്ട്.​ ​ഓ​ർ​ക്കി​ഡ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും​ ​റോ​ണ​യ്ക്ക് ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ പ​ശു​ക്കളെയും കോഴികളെയും വളർത്തുന്നുണ്ട്. ർ
ജൈവവളമാണ് കൃഷിക്കുപയോഗിക്കുന്നത്. ഇവ ​വീ​ട്ടി​ൽ​ത​ന്നെ​ ​ത​യാ​റാ​ക്കാ​നും​ ​ ​കൃ​ത്യ​മാ​യി​ ​പ്ര​യോ​ഗി​ക്കാ​നും​ ​റോ​ണ​യ്ക്ക​റി​യാം.​ ​ബ​യോ​ഗ്യാ​സ് ​പ്ലാ​ന്റും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സെ​ന്റ് ​മേ​രീ​സ് ​സ്കൂ​ളി​ലെ​ ​ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ട​വും​ ​എൻ.എസ്.എസ് ​വാ​ള​ന്റി​യ​ർ​ ​കൂ​ടി​യാ​യ​ ​റോ​ണ​യ്ക്കാ​യി​രു​ന്നു.​ ​നാ​ൽ​പ്പ​തോ​ളം​ ​ഔ​ഷ​ധ​സ​സ്യ​ങ്ങ​ളാ​ണ് ​സ്കൂ​ളി​ലെ​ ​തോ​ട്ട​ത്തി​ലു​ള്ള​ത്.​ ​ആധുനിക കൃഷി രീതികളും പ്രയോഗിക്കുന്നുണ്ട്. പി​താ​വ് ​പു​ത്ത​ന​ങ്ങാ​ടി​ ​സ്വ​ദേ​ശി​ ​ഇ​യ്യാ​ലി​ൽ​ ​റെ​ജി​യും​ ​അ​മ്മ​ ​ആ​ൻ​സി​ ​ജോ​സ​ഫും​ ​സ്കൂ​ളി​ലെ​ ​എ​ൻ.​എ​സ്.​എ​സ് ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​റാ​യി​രു​ന്ന​ ​ബെ​ന്നി​ ​തോ​മ​സും​ ​അ​ങ്ങാ​ടി​പ്പു​റം​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​പി.​സി.​ ​ര​ജീ​ഷും കൃ​ഷി​ഓ​ഫീ​സി​ലെ​ ​ജീ​വ​ന​ക്കാ​രും​ ​റോ​ണ​യ്ക്ക് ​പ്രോ​ത്സാ​ഹ​ന​വു​മാ​യി​ ​എ​പ്പോ​ഴു​മു​ണ്ട്.
ബി​ ​എ​സ് ​സി​ ​അ​ഗ്രി​ക്ക​ൾ​ച്ച​റി​നു​ ​ചേ​ർ​ന്ന് ​ഒ​രു​ ​കൃ​ഷി​ഓ​ഫീ​സ​റാ​ക​ണം​ ​എ​ന്ന​താ​ണ് ​ഈ​ ​കു​ട്ടി​ക്ക​ർ​ഷ​ക​യു​ടെ​ ​മോ​ഹം.