പാലക്കാട്: മാട്ടുമന്ത വലിയപാടം മണൽമന്തറോഡ് മാസങ്ങളായി തകർന്നു കിടക്കുന്നതിൽ പ്രതഷേധിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി. മാട്ടുമന്തയിൽ നിന്നും ആരംഭിച്ച യാത്ര മണൽമന്തയിൽ സമാപിച്ചു.
ഈ പ്രദേശത്തുകാരുടെ യാത്രാദുരിതം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് മാസങ്ങൾ കഴിഞ്ഞങ്കിലും ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു തീരുമാനം നടപ്പിലാക്കാൻ നഗരസഭക്ക് നാളിതുവരെ കഴിയാത്തതിനു പിന്നിൽ ബി.ജെ.പി ഭരണസമിയുടെ അഴിമതിയാണെന്ന് നഗരസഭ പ്രതിപക്ഷനേതാവു കെ.ഭവദാസ് പറഞ്ഞു.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡിലെ കുഴികൾ
നികത്താനുള്ള ഉത്തരവാദിത്വവും കരാറുകാരനുണ്ട്. കരാറുകാരൻ കുഴി നികത്താൻ തയ്യാറല്ലെങ്കിൽ അദ്ധേഹത്തെ കൊണ്ട് ചെയ്യിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണ്. നിർഭാഗ്യവശാൽ ബിജെപി ഭരിക്കുന്ന നഗരസഭയും ഇടതുപക്ഷ നിയന്ത്രണത്തിനുള്ള സംസ്ഥാന ഗവൺമെന്റും കരാറുകാരനെ സംരക്ഷിക്കുകയും കരാറുകാരനുവേണ്ടി ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ധേഹം കൂട്ടി ചേർത്തു.
മണ്ഡലം പ്രസിഡന്റ് സി.വി.സതീഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, ബോബൻ മാട്ടുമന്ത, ഡി. ഷജിത് കുമാർ ,സുധാകരൻ പ്ലാക്കാട്, പുത്തൂർ രാമചന്ദ്രൻ, മോഹൻ ബാബു, ബി.സുഭാഷ്, വിപിൻ, രഞ്ജിത്, ജലാൽ തങ്ങൾ, നടരാജരൻ കുന്നും, റിയാസ് ഒലവക്കോട്, നിഖിൽ സി, റാഫി ജൈനമേട്, ഷെറീഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.