എം.എസ്.എഫ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി
പാലക്കാട്: വാളയാർക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ആവശ്യപ്പെട്ടു. മൂത്തകുട്ടി മരണപ്പെട്ടപ്പോൾ അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പ്രതികളെ ഇറക്കികൊണ്ടുപോയത് സി.പി.എം നേതാക്കളാണ്. കേസിലുടനീളം ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷറഫു പിലാക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം ഷിബു സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുല്ല, ജനറൽസെക്രട്ടറി മരക്കാർ മാരായമംഗലം, ട്രഷറർ പി.എ തങ്ങൾ, സീനീയർ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, ജില്ലാ ഭാരവാഹികളായ റഷീദ് ആലായൻ, അഡ്വ.മുഹമ്മദലി മറ്റാംതടം, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിത്, വനിതാലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷംല ഷൗക്കത്ത്, റിയാസ് നാലകത്ത്, ഷമീർ പഴേരി, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ അസീം ആളത്ത്, നജീബ് തങ്ങൾ, അജ്മൽ റാഫി, ഫാറൂഖ് പനംകുറ്റിയിൽ, പി.കെ.എം ഷഫീഖ്, കെ.യു ഹംസ, ഷാക്കിർ കരിമ്പ, അമീൻ റാഷിദ്, ഹഷീം മുഹമ്മദ്, റഫീഖ് ചെർപ്പുളശ്ശരി, സൈദ് മീരാൻ ബാബു, ടി.എ അബ്ദുൽ അസീസ്, നസീർ തൊട്ടിയാൻ, എസ്.എം നാസർ തുടങ്ങിയവർ പ്രസംഗിച്ചു.