chennithala

പാലക്കാട്: വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹിളാ കോൺഗ്രസ് മാനിഷാദ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസിൽ പ്രോസിക്യൂഷൻ ദുർബലമായിട്ടും സർക്കാർ നടപടിയെടുത്തില്ല. അന്വേഷണത്തിൽ അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയില്ല. കേസ് വഴിതെറ്റിച്ച് പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടന്നത്. സർക്കാർ ഒപ്പമുണ്ട് എന്നതിന്റെ പൊരുൾ അതിക്രമം കാണിക്കുന്നവരോടൊപ്പം എന്നാണ്.

പെൺകുട്ടികളുടെ മാതാപിതാക്കളെ വാളയാറിൽ ചെന്ന് കാണുന്നതിന് പകരം തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രിയുടെ നടപടി തെറ്റാണ്.

മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് അദ്ധ്യക്ഷയായി. മരിച്ച പെൺകുട്ടികളുടെ വീടും ചെന്നിത്തല സന്ദർശിച്ചു.