അലനല്ലൂർ: സർവീസ് സഹകരണ ബാങ്ക്, സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിച്ചുവരുന്ന നവീകരിച്ച കാർഷിക സേവനകേന്ദ്രം അഗ്രിഫാം പി.കെ.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർക്കിടാംകുന്ന് ആലുങ്ങൽ സെന്ററിലെ അഗ്രിഫാമിൽ നടന്ന ചടങ്ങിൽ അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി അദ്ധ്യക്ഷയായി.
ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ നെൽകർഷരേയും പൊന്നാടയണിയിച്ച് ആദരിച്ചു. സഹകരണവകുപ്പിലെ പ്ലാനിങ്ങ് എ.ആർ പി.ഹരിപ്രസാദ്, കെ.ജി.സാബു, കെ.എ.സുദർശനകുമാർ, ടി.വി.സെബാസ്ത്യൻ, പി.രാധ, പി.മുസ്തഫ, പി.രാധാകൃഷ്ണൻ, എം.മെഹർബാൻ, എം.ജയകൃഷ്ണൻ, ടി.ടോമിതോമസ്, പി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ അബൂബക്കർ സ്വാഗതവും വൈസ് പ്രസിഡന്റ് പിപികെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനെത്തിയ മുഴുവൻ കർഷകർക്കും ടിഷ്യുകൾച്ചർ വാഴതൈ, ജൈവ പച്ചക്കറി വിത്ത് കിറ്റ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. കർക്കിടാംകുന്ന് ആലുങ്ങൽ അങ്ങാടിയിൽ സ്വന്തം സ്ഥലത്ത് പൂർണ നവീകരണത്തോടെ പ്രവർത്തനമാരംഭിച്ച അഗ്രിഫാമിൽ ഉന്നത ഗുണനിലവാരമുള്ളതും ഉയർന്ന പ്രതിരോധ ശേഷിയുള്ളതുമായ നല്ലയിനം വിത്തുതൈകളുടെ മികച്ച ശേഖരമുണ്ട്.