അയിലൂർ: കിണറിന്റെ ചുറ്റുമതിലിൽ ഇരിക്കുന്നതിനിടെ കിണറിലേക്ക് വീണ് മരിച്ചു. കയറാടി വീഴ്‌ലി കിഴക്കേക്കുടിലിൽ കെ.കെ.ചന്ദ്രന്റെ മകൻ ഷൈനാണ് (43) മരിച്ചത്. ബുധനാഴ്ച കാലത്ത് 10 മണിയ്ക്കാണ് സംഭവം.
ടാപ്പിംഗ് തൊഴിലാളിയായ ഷൈൻ വീഴ്‌ലിയിലെ പൊതുകിണറിന്റെ ഭിത്തിയിൽ ഇരിക്കാൻ ശ്രമിക്കുതിനിടെ വീഴുകയായിരുന്നു. ഈസമയം ബസ് കയറാൻ നിൽക്കുന്ന സ്ത്രീ കണ്ട് ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ എത്തി കിണറിൽ നിന്ന് രക്ഷിച്ചുവെങ്കിലും നെന്മാറ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. അമ്മ: ലീല. ഭാര്യ:ഷീബ. മക്കൾ: നിജിൽ, നിഖിൽ, നിഷാദ്. മൃതദേഹം ആലത്തൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം വ്യാഴാഴ്ച.