തച്ചമ്പാറ: അറുപതാമത് റവന്യൂ ജില്ലാ കാലോത്സവത്തിന് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. 13മുതൽ 16വരെ നടക്കുന്ന കലോത്സവത്തിൽ 12 ഉപജില്ലയിൽ നിന്നായി 7000 ലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും. 13ന് ഓഫ് സ്റ്റേജ് മത്സരങ്ങൾക്കാണ് തുടക്കമായത്. ഇന്ന് വൈകീട്ട് 4 മണിക്ക് എം.പി വി.കെ.ശ്രീകണ്ഠൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

രാവിലെ 9 ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി കൃഷ്ണൻ പതാക ഉയർത്തും, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷത വാഹിക്കും ഒ പി ഷെരിഫ്, അരവിന്ദാക്ഷൻ, പ്രമീള ശശിധരൻ തുടങ്ങി ജനപ്രതിനിധികളും പങ്കെടുക്കും.16 ന് സമാപാന സമ്മേളനം നിയമ, സംസ്‌കാരിക മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും, കോങ്ങാട് എം എൽ എ കെ വി വിജയദാസ് അധ്യക്ഷത വഹിക്കും 25 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത് മത്സരത്തിന്റെ സുഖമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഒരുക്കിയിട്ടുണ്ട്‌.