place
സോളാർ വൈദ്യുത പാനൽ നിർമ്മിക്കുന്ന കോട്ടത്തറയിലെ ഗോട്ട്ഫാമിനു സമീപത്തെ സ്ഥലം.

അഗളി: ജില്ലാ പഞ്ചായത്ത് സൗരോർജ്ജ വൈദ്യുതി പദ്ധതി തുടങ്ങുന്നു. അട്ടപ്പാട അഗളി പഞ്ചായത്തിലെ കോട്ടത്തറ ഗോട്ട് ഫാം കോമ്പൗണ്ടിലാണ് സൗരോർജ്ജ വൈദ്യുതി പദ്ധഥിയുടെ പാനൽ സ്ഥാപിക്കുക.

മൂന്നുകോടി രൂപയാണ് പദ്ധതി ചെലവ്. അര മെഗാവാട്ട് വൈദ്യുതി ഒരു ദിവസം ഉല്പാദിപ്പിക്കാൻ സാധിക്കും. ജില്ലാ പഞ്ചായത്തിന് കൈമാറി കിട്ടിയ സ്ഥാപനങ്ങളിൽ പത്ത് ലക്ഷത്തിലധികമാണ് പ്രതിമാസ വൈദ്യുതി ചെലവ്. സോളാർ പദ്ധതിയിൽ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും.

സംസ്ഥാനത്താകെ മാതൃകയാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സോളാർ പദ്ധതി. അട്ടപ്പാടിയിൽ കാറ്റാടിയിൽ നിന്ന് 19 മെഗാവാട്ട് വൈദ്യുതി നിലവിൽ ഉല്പാദിപ്പിക്കുന്നുണ്ട്. 33 കെ.വി സബ് സ്റ്റേഷനാണ് ഇപ്പോൾ അട്ടപ്പാടിയിലുള്ളത്. ഇത് 110 കെ.വിയായി ഉയർത്താനും പദ്ധതിയുണ്ട്. അഗളിയും കോട്ടത്തറയിലുമായി രണ്ട് സെക്ഷൻ ഓഫീസുകളാണ് ഉള്ളത്.

പദ്ധതി ഉദ്ഘാടനം നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിർവഹിക്കും. വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അദ്ധ്യക്ഷനാകും.