പട്ടാമ്പി: വീടില്ലാത്തവർക്കെല്ലാം വീട് നിർമ്മിച്ചു നൽകി പൂർണമായും ഭവന രഹിതരില്ലാത്ത നഗരസഭയാവാൻ തയ്യാറെടുക്കുകയാണ് പട്ടാമ്പി നഗരസഭ. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചവർക്കായുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

ഇതുവരെ പൂർത്തിയായതിന്റെ താക്കോലുകൾ കൈമാറി.

നഗരസഭാ പരിധിയിൽ വീടില്ലാത്തവരെ പൂർണമായും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ നഗരസഭ വായ്പയെടുത്താണ് ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകാൻ തയ്യാറെടുക്കുന്നത്. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ.തങ്ങൾ അറിയിച്ചു. നിലവിൽ ലൈഫ് പദ്ധതി വഴി 613 വീടുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 269 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 303 വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇതിന് പുറമെയാണ് മൂന്ന് സെന്റ് സ്ഥലമുള്ള ഭവന രഹിതർക്ക് വീട് നഗരസഭ വായ്പയെടുത്ത് വീടുവച്ച് നൽകുന്നത്. വാർഡ് സഭകൾ വഴിയാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.