പട്ടാമ്പി: ഉറവ വറ്റാത്ത നാട്ടറിവുകൾ തേടി വിദേശികൾ ഭാരതപ്പുഴയുടെ തീരത്തെത്തി. ആറങ്ങോട്ടുകര വയലിയുടെ നേതൃത്വത്തിലാണ് ഭാരതപുഴയുടെ തീരത്തെ പാരമ്പര്യ കൈതൊഴിലുകളും കലകളുമൊക്കെ വദേശികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. യു.എസ്.എ, സ്‌കോട്ട്‌ലാന്റ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയ 12 അംഗ സംഘമാണ് നാട്ടറിവുകൾ തേടി ആങ്ങോട്ടുകരയലേയും പരിസര പ്രദേശങ്ങളലേയും വിവിധ കൈതൊഴിലുകാരെയും കലാസംഘങ്ങളേയും കണ്ടത്.

സംഘം ഈറ്റ തൊഴിലിനെ കുറിച്ചറിയാൻ എഴുമങ്ങാട് കളരിക്കപ്പറമ്പ് വേലായുധന്റെ വീട് സന്ദർശിച്ചു. പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ പടിഞ്ഞാറങ്ങാടി ശാഖയിലെ ജീവനക്കാരൻ കൂടിയായ വേലായുധൻ പാരമ്പര്യമായി ഈറ്റ, മുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നയാളാണ്. വിദേശികളുടെ സംശയങ്ങൾക്ക് വേലായുധൻ മറുപടി നൽകി. മൺപാത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് എഴുമങ്ങാട് പന്നക്കോട്ടിൽ ഗോപാലന്റെ മൺപാത്ര നിർമ്മാണ യൂണിറ്റും, വയലിയുടെ നാടൻ കലാസംഘം അവതരിപ്പിക്കുന്ന കാളി ധാരികവധവും ആറങ്ങോട്ടുകരയിൽ നിന്നും വദേശികൾ കണ്ടു.

ഫോട്ടോ .ഈറ്റ തൊഴിലിനെ കുറിച്ചറിയാൻ വദേശികൾ വേലായുധന്റെ പണിശാലയിലെത്തിയപ്പോൾ