വടക്കഞ്ചേരി: നടക്കാനിറങ്ങിയ റിട്ട. എസ്.ഐ പാതയോരത്ത് കുഴഞ്ഞുവീണ് മരിച്ചു. ടൗണിനടുത്ത് കറ്റുക്കോട് റോളക്‌സ് ഓഡിറ്റോറിയത്തിനു പുറകിൽ നാഗനൂലിൽ ബേബി (60) ആണ് ഇന്നലെ പുലർച്ചെ വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം കുഴഞ്ഞുവീണ് മരിച്ചത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആദർശ്, ആതിര. മരുമക്കൾ: ജോൺ സി.പുതുപറമ്പിൽ, ജിബിൻ വീട്ടിയാങ്കൽ മുള്ളൂർക്കര.