പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിൽ മതിയായ രേഖകളില്ലാതെ കടത്തിയ 12.46 ലക്ഷം രൂപ പിടികൂടി. എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെ മൂവാറ്റുപുഴ ഉള്ളാർകുടി വീട്ടിൽ ഷാനവാസിൽ നിന്നാണ് പണം പിടികൂടിയത്. വാളയാർ ടോൾ പ്ലാസയിലാണ് എക്‌സൈസ് വാഹന പരിശോധന നടത്തിയത്. കോയമ്പത്തൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഷാനവാസ്. വാളയാർ പൊലീസ് കേസെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ഉമ്മർ, പ്രിവന്റീവ് ഓഫീസർ ഓസ്റ്റിൻ, സിവിൽ എക്‌സൈസ് ഓഫീസർ ദേവകുമാർ, ഡ്രൈവർ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.