വടക്കഞ്ചേരി: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി ഇളവംപാടം ലക്ഷ്മണന്റെ മകൻ രമേഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കയറാടി പറയംപള്ളത്ത് വച്ചാണ് അപകടം. രമേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇളവംപാടം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. അമ്മ: ദേവു. സഹോദരങ്ങൾ: രാജേഷ്, രജനി.