പാലക്കാട്: കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കുവേണ്ടി നടത്തിയ കായികമേളയിൽ ആലത്തൂർ ഏരിയ ജേതാക്കളായി. മണ്ണാർക്കാട് ഏരിയാ റണ്ണേഴ്സപ്പായി.

പുരുഷൻമാരിൽ 40 വയസിനു താഴെ വിഭാഗത്തിൽ ചിറ്റൂർ ഏരിയായിലെ വി.അനീഷ് കുമാർ, 40 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ ഒറ്റപ്പാലം ഏരിയായിലെ വി.മഹേഷ്, സിവിൽ ഏരിയയിലെ ഷിജു ജോസഫ് ജോർജ് എന്നിവരും വനിതകളിൽ 40 വയസിന് താഴെയുള്ള വിഭാഗത്തിൽ ടൗൺ ഏരിയായിലെ എം.വി.രാമേശ്വരിയും, 40 വയസിനു മുകളിലുള്ള വിഭാഗത്തിൽ ആലത്തൂർ ഏരിയായിലെ ആർ.പാർവതിയും വ്യക്തിഗത ചാമ്പ്യന്മാരാരായി.

രാവിലെ 9.30ന് വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ വെച്ച് സ്‌പോട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ കായിക മേള ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ദീപ, കെ.സന്തോഷ് കുമാർ, പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. വൈകീട്ട് 3ന് ജില്ലാ സെക്രട്ടറി മുഹമ്മദ് ബഷീർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.