നെമ്മാറ: ജില്ലയിലെ ആദ്യത്തെ വെർച്വൽ റീഹാബിലിറ്റേഷൻ സംവിധാനത്തോടു കൂടിയ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ പ്രവർത്തനം ആമാരംഭിച്ചു. അവൈറ്റിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്യാപ്റ്റൻ പി.എസ്.അജിത, സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. കെ.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രധാനമായും പക്ഷാഘാതം, അപകടങ്ങൾ മൂലം ഉണ്ടാകുന്ന മസ്തിഷ്‌കാഘാതം തുടങ്ങിയവ സംഭവിച്ച രോഗികൾക്കായുള്ള പ്രത്യേക വ്യായാമത്തിനു ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള റീഹാബിലിറ്റേഷൻ ഉപകരണമാണ് കിനെക്ട് ബേസ്ഡ് വെർച്വൽ റിഹാബിലിറ്റേഷൻ. കാമറ ഉപയോഗിച്ച് ശരീരത്തിന്റെ ചലനങ്ങളുടെ സഗ്നലിൽ നിന്നുമാണ് ഇത് പ്രവർത്തിക്കുന്നത്. രോഗിയുടെ ചലനത്തിനനുസരിച്ച് ഉപകരണം ക്രമീകരിക്കുകയും അതുവഴി രസകരങ്ങളായ കളികളിലൂടെ വ്യായാമം ചെയ്യിക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത.
പക്ഷാഘാതം സംഭവിച്ച കുട്ടികൾക്കും പ്രത്യേകമായുള്ള മാസ് അൺവെയിംഗ് രീതി, ലേസർ, വേദന രഹിതമാക്കുന്ന മറ്റ് ഓർത്തോപെഡിക്, ഹാൻഡ് റിഹാബ് ഉപകരണങ്ങൾ തുടങ്ങി അത്യാധുനിക ചികിത്സാ സംവിധാനങ്ങളടങ്ങിയ എക്‌സർസൈസ് തെറാപ്പി യൂണിറ്റും മാനിപുലേഷൻ തെറാപ്പി യൂണിറ്റും ഒരുക്കിയിട്ടുണ്ട്.
മികച്ച ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ അടുത്ത കാൽവയ്പ്പാണ് ജില്ലയിലെ തന്നെ ആദ്യത്തെ വെർച്വൽ റിഹാബിലിറ്റേഷൻ സംവിധാനത്തോട് കൂടിയ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ശാന്തി പ്രമോദും ജ്യോതി പാലാട്ടും പറഞ്ഞു. രോഗികൾക്ക് മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അവൈറ്റിസ് മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് അവൈറ്റിസ് സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണൻ പറഞ്ഞു.
സീനിയർ ഫിസിയോതെറാപ്പിസ്റ്റ് കെ.വി.ജുബീഷ്, ഫിസിയോതെറാപ്പിസ്റ്റുമാരായ ആർ.പൊൻകരുണാമണി, കെ.കാർത്തിക് സീനിയർ കൺസൾട്ടന്റ്ര് ന്യൂറോളജിസ്റ്റ് ഡോ. ബി.രാജേന്ദ്രൻ, ഡോ.അനുദത്ത് ബ്രഹ്മദത്തൻ, ക്ലിനിക്കൽ ഒപ്പേറഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ വി.പി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.