mahila-morchaa

പത്തനംതിട്ട: വാളയാർ സഹോദരിമാരുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആശാ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽസെക്രട്ടറി ഷാജി ആർ.നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിഅംഗം സുരേഷ് കേശവപുരം,രത്‌നമ്മ കലേശൻ, മഹിളാമോർച്ച നേതാക്കളായ ജയശ്രീകുമാർ, ബിന്ദു ഹരികുമാർ, പ്രസന്നകുമാരി, ലീലാമ്മാൾ, മീന.എം നായർ, ദീപ ജി.നായർ, മഞ്ജുള ഹരി,ബിന്ദു പ്രകാശ്, സ്മിത എം.നായർ, സുമാ രവി, അമ്പിളി ഹരിദാസ്, ഇന്ദു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.