ksktu

അടൂർ: കെ.എസ്.കെ.ടി.യു അടൂർ ഏരിയ സമ്മേളനം കടമ്പനാട് വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സമ്മേളന നഗറിൽ എരിയ പ്രസിഡന്റ് സി.അജി പതാക ഉയർത്തി.പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പിഉദയഭാനു ഉദ്ഘാടനം ചെയ്തു.എൻ.ശിവരാമക്കുറുപ്പ് സ്വാഗതം പറഞ്ഞു.പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി എസ്.ഷിബുവും സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണനും അവതരിപ്പിച്ചു.രക്തസാക്ഷി പ്രമേയം കെ.കേശവനും അനുശോചന പ്രമേയം ആർ.രാധാകൃഷ്ണക്കുറുപ്പും അവതരിപ്പിച്ചു.യൂണിയർ ജില്ലാ പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ,പി.കെ എസ് ജില്ലാ സെക്രട്ടറി കെ.കുമാരൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് റോയി ഫിലിപ്പ്,സെക്രട്ടറി പി. രവീന്ദ്രൻ,കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി.വാസുദേവൻ,ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ ബി.നിസാം,മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി പ്രസന്ന ജഗദീശൻ,എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ഷൈലേഷ്, ഏരിയ സെക്രട്ടറി അജ്മൽ സിറാജ്, കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി കൃഷ്ണണകുമാർ അഡ്വ.എസ് പി.ലാൽ,സാറാമ്മ ഗോപാലൻ, ആർ.അശോകൻ, എസ്.അനൂപ്,വി.ഓമന,വി.സുലേഖ എന്നിവർ സംസാരിച്ചു.ചർച്ചയ്ക്കും മറുപടിക്കും ശേഷം തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിച്ചു.