പത്തനംതിട്ട : ഇലവുംതിട്ട - കണ്ടൻകാളി റോഡിന് ജില്ലാ പഞ്ചായത്തിന്റെ 2019 - 20 വാർഷിക പദ്ധതിയിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. ഇലവുംതിട്ട ചന്തയിൽ നിന്നുള്ള മാലിന്യം ഓട ഇല്ലാത്തതിനാൽ റോഡിൽ കൂടി ഒഴുകുകയായിരുന്നു. ഇലന്തൂർ ക്ഷേത്രത്തിലേക്കും ചന്തയിലേക്കും പോകാനുള്ള ഏക വഴിയാണ് ഇത്. നിരവധി ആളുകൾ ആശ്രയിച്ചിരുന്ന റോഡ് തകർച്ചയിലായിരുന്നു. റോഡിന്റെ തകർച്ചയ്ക്കുള്ള കാരണം ഓടകൾ ഇല്ലാത്തതാണെന്ന തിരിച്ചറിവിൽ ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ ഇടപെട്ട് ഓടയും റോഡും ചേർന്നുള്ള 20 ലക്ഷത്തിന്റെ നവീകരണ പ്രവർത്തങ്ങൾക്ക് സാങ്കേതിക അനുമതി നേടുകയായിരുന്നു. സാങ്കേതിക അനുമതി ലഭിച്ചതിനാൽ ടെൻഡർ നടപടികളുമായി മുൻപോട്ട് പോകുമെന്നും മഴ മാറിയാൽ ഉടനെ നവീകരണം ആരംഭിക്കുമെന്നും വിനീത അനിൽ പറഞ്ഞു.