ചെങ്ങന്നൂർ: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പതാകദിനാചരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി. നാരായണൻ നായർ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്, ടി.ആർ. വാസുദേവൻപിള്ള, കെ.ആർ.സജീവൻ, ബി.കൃഷ്ണകുമാർ കൃഷ്ണവേണി, ടി.ഡി. ഗോപാലകൃഷ്ണൻ നായർ, ടി.പി.രാമാനുജൻ നായർ, സുധ കെ. പിള്ള, സുമ സുധാകരൻ എന്നിവർ സംസാരിച്ചു.