ചെങ്ങന്നൂർ: വാളയാർ സംഭവത്തിൽ മഹിളാമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കലാരമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആശാ കുമാരി, ജനറൽ സെക്രട്ടറി ജയശ്രീ ആല, ഇന്ദിര ജി. കുറുപ്പ്, ശ്രീജ പത്മകുമാർ, ഉമാദേവി, അനീഷ, അനിത കുമാരി എന്നിവർ പ്രസംഗിച്ചു.