ചെങ്ങന്നൂർ: താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയും ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ നാഷണൽ സർവ്വീസ് സ്‌കീമുമായി ചേർന്ന് കേരളപ്പിറവി ദിനം പൊതുമുതൽ സംരക്ഷണ ദിനമായി ആചരിച്ചു. താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർമാൻ സബ് ജഡ്ജ് ഡി.സുധീർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ.കെ.എം. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മുൻസിഫ് ഹരീഷ്.ജി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.എൻ അമ്മാഞ്ചി, ഗവ. ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ ആർ.ശ്രീകുമാർ, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി അംഗം തോമസ് ചക്കോ, കോ-ഓർഡിനേറ്റർ ബാബു.കെ, സ്റ്റാഫ് നഴ്‌സ് ശ്രീകല എന്നിവർ സംസാരിച്ചു.

ഡീഷണൽ ഗവ. പ്ലീഡർ അഡ്വക്കേറ്റ് റഞ്ചി ചെറിയാൻ പൊതുമുതൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗവ. ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.എച്ച്.മുഹമ്മദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.എൻ. ജഗേഷ്, സ്റ്റാഫ് സെക്രട്ടറി ബി.സുബിത്ത്, അസി. പ്രോഗ്രാം ആഫീസർ ശ്രീപ്രഭ പി.എസ്, ബിജു.പി.കെ, വോളന്റിയർ സെക്രട്ടറി വിഷ്ണു പ്രകാശ്.ജെ, രമ്യ എന്നിവർ നേതൃത്വം നൽകി. ജില്ലാ ആശുപത്രിയിലെ കേടായ ഉപകരണങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാക്കി.